ആര്‍സി ബുക്ക് നല്‍കാന്‍ കോഴ: ആര്‍ടിഎ ഓഫിസ് ഏജന്റിന് തടവ്

കോട്ടയം: വാഹനത്തിന്റെ ആര്‍സി ബുക്ക് നല്‍കാന്‍ കോഴ വാങ്ങിയ ആര്‍ടിഎ ഓഫിസ് ഏജന്റിന് തടവും പിഴയും. മാവേലിക്കര പുന്നമൂട് ഹരിമന്ദിരത്തില്‍ ഹരികുമാറിനാണ് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിജിലന്‍സ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസംകൂടി തടവ് അനുഭവിക്കണം.
കോട്ടയം വിജിലന്‍സ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജി വി ദിലീപാണ് ശിക്ഷ വിധിച്ചത്. വാഹനത്തിന്റെ ആര്‍സി ബുക്ക് ശരിയാക്കി നല്‍കുന്നതിന് ജോയിന്റ് ആര്‍ടിഒ ഏവുജിന്‍ ജോസഫിന് നല്‍കാന്‍ എന്ന പേരില്‍ മാവേലിക്കര കൊണ്ടന്‍കുളങ്ങര സ്വദേശി സജീവില്‍നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.
2008ലാണ് കേസിനാസ്പദമായ സംഭവം. അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ രാജ്‌മോഹന്‍ ആര്‍ പിള്ള ഹാജരായി.
Next Story

RELATED STORIES

Share it