ആര്‍ടി ഓഫിസുകളില്‍ മൂന്നാം കൗണ്ടര്‍ സജ്ജമാവുന്നു

തിരുവനന്തപുരം: എല്ലാ റീജ്യ നല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളിലും നിലവില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഫാസ്റ്റ്ട്രാക്ക് കൗണ്ടറുകള്‍ക്കു പുറമെ മൂന്നാമത് ഒരു കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടതാണെന്നു നിര്‍ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് എല്ലാ റീജ്യനല്‍ ട്രാ ന്‍സ്‌പോര്‍ട്ട് ഓഫിസുകളിലും ഏറ്റവും കുറഞ്ഞത് മൂന്ന് കൗണ്ടറും സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ ഒരു കൗണ്ടറും ഫാസ്റ്റ്ട്രാക്ക് കൗണ്ടറായി പ്രവര്‍ത്തിപ്പിക്കണം.
ഫാസ്റ്റ്ട്രാക്ക് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം റീജ്യന ല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെയും ഉച്ചയ്ക്ക് 2.15 മുതല്‍ 4.30 വരെയും സബ് റീജ്യ നല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 4.30 വരെയും ആയിരിക്കും. ഫാസ്റ്റ്ട്രാക്ക് കൗണ്ടറില്‍ നിയമിച്ചിട്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇ ന്‍സ്‌പെക്ടര്‍ കൗണ്ടര്‍ പ്രവര്‍ത്തന സമയത്ത് ഓഫിസില്‍ നിന്ന് പുറത്തു പോവാന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഫാസ്റ്റ്ട്രാക്ക് കൗണ്ടര്‍ വഴി സേവനം ലഭ്യമാവുന്നതിന് പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കണമെന്നും ഈ-പേമെന്റ്, ഇ-ട്രഷറി വഴി ഫീസ് അടയ്ക്കണമെന്നുമുള്ള നിര്‍ദേശം നല്‍കണം. എന്നാല്‍, ഇത്തരത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിച്ചില്ല എന്ന കാരണത്തി ല്‍ ഫാസ്റ്റ്ട്രാക്ക് കൗണ്ടറുകള്‍ വഴി സേവനം നിഷേധിക്കാന്‍ പാടില്ല. ഇതിനായി ഓഫിസില്‍ ഫീസ് സ്വീകരിക്കാം. നിസാര കാരണങ്ങള്‍ പറഞ്ഞ് സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഈ കൗണ്ടറുകള്‍ വഴി ഏജന്റ്മാരോ ഇടനിലക്കാരോ അപേക്ഷകള്‍ സമര്‍പ്പിക്കുന്നില്ലെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥരും റീജ്യനല്‍/ജോയിന്റ് റീജ്യ നല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരും ഉറപ്പുവരുത്തണം. ഈ നി ര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൗണ്ടറുകള്‍ പരിശോധിക്കേണ്ടതും ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it