malappuram local

ആര്‍ടി ഓഫിസിലെ അഴിമതി; ബസ്സുടമകള്‍ സമരത്തിന്

മലപ്പുറം: ബസ് റൂട്ടുകളുണ്ടാക്കി വില്‍പന നടത്തുന്ന വാഹന ബ്രോക്കര്‍മാരും ഏജന്റുമാരും ആര്‍ടി ഓഫിസിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തുന്ന അഴിമതിക്കെതിരേ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. ആദ്യപടിയെന്ന നിലയില്‍ ഫെബ്രുവരി 14ന് രാവിലെ 10ന് ആര്‍ടി ഓഫിസിനു മുന്നില്‍ കൂട്ടധര്‍ണ നടത്തും. ബസ് റൂട്ടുകള്‍ക്ക് ടൈമിങ് കോണ്‍ഫറന്‍സുകള്‍ നടത്തി സമയ വിവരപട്ടിക അനുവദിക്കണമെന്ന ആര്‍ടിഒ തീരുമാനം കാറ്റില്‍ പറത്തി മലപ്പുറം ആര്‍ടിഒ സ്വന്തം സമയം അനുവദിക്കുകയാണ്.
ബസ് റൂട്ടുകളുണ്ടാക്കി വില്‍പന നടത്തുന്ന ഇടനിലക്കാര്‍ക്കു വേണ്ടി കാലാവധി കഴിയാറായ ബസ്സുകള്‍ക്കു പോലും പുതിയ റൂട്ടുകള്‍ നല്‍കുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ അഴിമതിയാണ് ഇതിന്റെ മറവില്‍ നടക്കുന്നത്. ആര്‍ടി ഓഫിസില്‍ സിസിടിവി കാമറ സ്ഥാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഹംസ ഏരിക്കുന്നന്‍, പി മുഹമ്മദ് എന്ന നാണിഹാജി, മുഹമ്മദാലി ഹാജി വെട്ടത്തൂര്‍, പക്കീസ കുഞ്ഞിപ്പ, റഫീഖ് ഗുരിക്കള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it