malappuram local

ആര്‍ടിഒയുടെ നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് സ്വദേശികളുടെ ആത്മഹത്യാ ഭീഷണി പരിഭ്രാന്തി പരത്തി

മലപ്പുറം: രണ്ട് തമിഴ്‌നാട് സ്വദേശികളുടെ ആത്മഹത്യാ ഭീഷണി ജനത്തെ പരിഭ്രാന്തിയലാക്കി. ഇന്നലെ വൈകിട്ടു മേല്‍മുറിയിലാണു സംഭവം. റോഡരികിലുള്ള ചീനി മരത്തിനുമുകളില്‍ കയറിയാണ് ഇരുവരും ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്നു നാട്ടുകാരും പോലിസും അനുനയിപ്പിച്ച് താഴെയിറക്കി.
മലപ്പുറം ആര്‍ടിഒയുടെ നടപടിയില്‍ പ്രതിഷേധിച്ചാണു സാഹസത്തിന് മുതിര്‍ന്നതെന്ന് പിന്നീട് തമിഴ്‌സ്വദേശികള്‍ പറഞ്ഞു. തമിഴ്ടനാട് പളനിയില്‍ നിന്നും കോഴിക്കോട്ടേക്ക് പച്ചക്കറി കൊണ്ടുപോയി മടങ്ങിവരുന്നതിനിടെ വാഹനത്തിന്റെ ഡ്രൈവറും ജീവനക്കാരനുമാണ് ആത്മഹത്യാ ഭീഷണി മുഴക്കി ജനത്തെ പരിഭ്രാന്തിയിലാക്കിയത്. മലപ്പുറം മേല്‍മുറി 27വച്ച് ഇവരുടെ വാഹനം ആര്‍ടിഒ തടയുകയും തടയുകയും രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ആര്‍ടിഒ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് പുതുക്കേണ്ട തിയ്യതി തെറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ആവശ്യപ്പെട്ടെത്രെ.
തങ്ങള്‍ പിഴ നല്‍കിയിട്ടും പണം സ്വീകരിച്ച റസീപ്റ്റ് നല്‍കാന്‍ ആര്‍ടിഒ തയ്യാറായില്ലെന്നും ഇത് ചോദിച്ചപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയുംചെയ്യുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വാഹനത്തിന്റെ താക്കോല്‍ ആര്‍ടിഒ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് തമിഴ്‌സ്വദേശികള്‍ നാട്ടുകാരോട് പറഞ്ഞത്.
സമീപത്തുണ്ടായിരുന്ന വലിയ ചീനിമരത്തില്‍ കയറി താഴേക്കുചാടുമെന്ന് പറഞ്ഞാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയതോടെ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
തുടര്‍ന്ന് സ്ഥലത്തെത്തിയ മലപ്പുറം പോലിസും നാട്ടുകാരും തമിഴ്‌നാട് സ്വദേശികളെ അനുയിപ്പിച്ച് താഴെയിറക്കി. പോലിസ് കസ്റ്റഡിയിലെടുത്ത ഇരുവരേയും പിന്നീട് വിട്ടയച്ചു.
Next Story

RELATED STORIES

Share it