ആര്‍ജെഡി എംഎല്‍എയുടെ സ്വത്ത് കണ്ടുകെട്ടി

നവാഡ: ഒളിവില്‍ കഴിയുന്ന ആര്‍ജെഡി എംഎല്‍എ രാജ് ബല്ലബ് യാദവിന്റെ സ്വത്തുക്കള്‍ പോലിസ് കണ്ടുകെട്ടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍.
ബിഹാര്‍ ഷരീഫ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രശ്മി ശിഖ, യാദവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ശനിയാഴ്ച ഉത്തരവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതി സുലേഖ ദേവി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ പോലിസ് നല്‍കിയ പുതിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഉത്തരവിട്ടത്. ഫെബ്രുവരി ആറിന് യാദവ് അയാളുടെ വസതിയില്‍വച്ച് തന്റെ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവാവ് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് എംഎല്‍എ ഒളിവില്‍പോയത്.
നവാഡ പോലിസിന്റെ അകമ്പടിയോടെ നളന്ദ പോലിസ് മുഫസില്‍ സ്റ്റേഷന്‍ പരിധിയിലുള്ള യാദവിന്റെ വീട്ടിലെത്തി വസ്തുക്കള്‍ കണ്ടുകെട്ടി. ഫെബ്രുവരി 20ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി എംഎല്‍എ—ക്കെതിരേ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it