Flash News

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെയുടെ കീഴിലുള്ള സ്മാരകങ്ങളിലെ പ്രവേശന ഫീ വര്‍ധിപ്പിച്ചു

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെയുടെ കീഴിലുള്ള സ്മാരകങ്ങളിലെ പ്രവേശന ഫീ വര്‍ധിപ്പിച്ചു
X
Archaeological Survey

ന്യൂഡല്‍ഹി:  ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള 116 കേന്ദ്ര സംരക്ഷിതസ്മാരകങ്ങളിലെപ്രവേശന ഫീ വര്‍ധിപ്പിച്ചു. 2016 ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 5രൂപ ഫീസുണ്ടായിരുന്ന ടിക്കറ്റിന് ഇനി 15രൂപ നല്‍കണം. 10 രൂപ ഫീസുണ്ടായിരുന്ന ടിക്കറ്റുകള്‍ക്ക് ഇനി 30 രൂപ നല്‍കേണ്ടി വരും. 100 രൂപയുണ്ടായിരുന്നത് 200രൂപയായും  250 രൂപയുടെ ടിക്കറ്റ് 500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെഓഫ്ഇന്ത്യയുടെസ്മാരകങ്ങള്‍സന്ദര്‍ശിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക്കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, 300 രൂപ, 750 രൂപ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ടിക്കറ്റെടുക്കുന്നവര്‍ക്ക് സൗജന്യ കൂപ്പിവെള്ളം, വൈ-ഫൈ സൗകര്യം, സ്മാരകങ്ങളുടെ ചിത്രങ്ങള്‍  സി.ഡികള്‍ തുടങ്ങിയവ നല്‍കാനും പരിപാടിയുണ്ട്. 200, 300, 500, 750 രൂപ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും.
Next Story

RELATED STORIES

Share it