Districts

ആര്‍എസ്എസ് നിലപാട് ആപല്‍ക്കരം: കെസിബിസി

കൊച്ചി: ആര്‍എസ്എസ് അഖില ഭാരതീയ കാര്യക്രാന്തി മണ്ഡലിന്റെ ന്യൂനപക്ഷ ജനസംഖ്യ സംബന്ധിച്ച നിലപാട് പ്രത്യക്ഷത്തില്‍ തന്നെ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കാനുദ്ദേശിച്ചുള്ളതാണെന്നു കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെസിബിസി). ഇത്തരം നീക്കങ്ങള്‍ സൗഹൃദാന്തരീക്ഷം തകര്‍ക്കുകയും പ്രാദേശികതലത്തില്‍ വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുകയും ചെയ്യുമെന്നും കെസിബിസി ഡെപ്യൂട്ടി ജനറലും ഔദ്യോഗിക വക്താവുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വരുന്ന വ്യതിയാനങ്ങളില്‍ രാജ്യത്തെ സ്വയംസേവകര്‍ ജാഗ്രത പാലിക്കണമെന്ന ആഹ്വാനം ആര്‍എസ്എസിന്റെ ന്യൂനപക്ഷവിരോധം അസഹിഷ്ണുതയുടെയും വര്‍ഗീയതയുടെയും തലത്തിലേക്കു വളര്‍ന്നിരിക്കുന്നതിന്റെ സൂചനയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ദേശീയ ശരാശരിയില്‍ കൂടിയ ജനസംഖ്യാനുപാതമുള്ള സംസ്ഥാനങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി ദേശീയതലത്തില്‍ ജനസംഖ്യാവര്‍ധനയുണ്ടാവുന്നു എന്നു പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ജനസംഖ്യാനിയന്ത്രണം പോലുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ ഭരണത്തിനു പുറത്തുള്ള തീവ്രവാദവിഭാഗങ്ങള്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it