kasaragod local

ആര്‍എസ്എസ് കൂട്ടുകെട്ട് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്: വി എം സുധീരന്‍

കാഞ്ഞങ്ങാട്: സിപിഎമ്മും ആര്‍എസ്എസും കോണ്‍ഗ്രസിനെതിരെ ഉണ്ടാക്കിയ കൂട്ടുകെട്ട് ഇനിയും ആവര്‍ത്തിക്കുമ്പോള്‍ അടിയന്തിരാവസ്ഥക്കാലം ഓര്‍മിക്കുന്നത് നല്ലതാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
ജനരക്ഷാ യാത്രയുടെ രണ്ടാം ദിവസത്തെ പ്രചാരണത്തിന് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിലെ പത്താംകോട്ട് വ്യോമസേനാ താവളത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വിവിധ തുറകളിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷം പുറപ്പെട്ട യാത്രക്ക് പൊയിനാച്ചിയില്‍ ആദ്യ സ്വീകരണം നല്‍കി. ചുട്ടുപൊള്ളുന്ന വെയ്‌ലത്ത് ആയിരങ്ങളാണ് ജാഥയെ വരവേല്‍ക്കാന്‍ എത്തിയത്. പിന്നീട് കാഞ്ഞങ്ങാട്ട് സ്വീകരണത്തിന് ശേഷം ജാഥ വൈകിട്ട് തൃക്കരിപ്പൂരില്‍ സമാപിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു.
കാഞ്ഞങ്ങാട്ടെ സ്വീകരണ യോഗത്തില്‍ അഡ്വ.എം സി ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ സതീശന്‍ പാച്ചേനി, പീതാംബരക്കുറുപ്പ്, കെ പി കുഞ്ഞിക്കണ്ണന്‍, വി വി പ്രകാശ്, വല്‍സലാ പ്രസന്നകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, കെ നീലകണ്ഠന്‍, കെ പി അനില്‍കുമാര്‍, ലാലി വിന്‍സന്റ്, എം എം ഹസ്സന്‍, തമ്പാനൂര്‍ രവി, മണ്‍വിള രാധാകൃഷ്ണന്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, അഡ്വ.സി കെ ശ്രീധരന്‍, വി എസ് ജോയി, ഡി വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, ശാന്തമ്മ ഫിലിപ്പ്, ജി വി ഹരി, ബഷീര്‍ വെള്ളിക്കോത്ത്, പി വി സുരേഷ്, ഹക്കീംകുന്നില്‍, സാദിദ് മൗവ്വല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it