kannur local

ആര്‍എസ്എസ് കല്‍പിക്കുന്നു; സിബിഐ അനുസരിക്കുന്നു- എം വി ജയരാജന്‍

കണ്ണൂര്‍: മനോജ് വധക്കേസില്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമായി സിബിഐ അധപതിച്ചെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍. ആര്‍എസ്എസ് കല്‍പിക്കുന്നത് സിബിഐ അനുസരിക്കുകയാണ്. ആര്‍എസ്എസ് അമിത്ഷായ്ക്ക് നല്‍കിയ കത്തിലെ അതേ വാചകമാണ് സിബിഐ സത്യവാങ്മൂലമായി നല്‍കിയത്.
പി ജയരാജന്‍ നിരപരാധിയാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവിനടപടി സ്വീകരിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും എം വി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി ജയരാജനെ ക്രിമിനലാക്കാന്‍ ആര്‍എസ്എസ്സും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുകയാണ്. യുഎപിഐ ചുമത്തിയ കേസുകളില്‍ ആര്‍എസ്എസ്സുകാര്‍ക്ക് ജാമ്യം നല്‍കാന്‍ ഡയരക്ടര്‍ ഓഫ് ജനറല്‍പ്രൊസിക്യൂഷന്‍ ആസഫലി ഗുഢാലോചന നടത്തി. ആര്‍എസ്എസ്-കേന്ദ്രസര്‍ക്കാര്‍-സിബിഐ, കോണ്‍ഗ്രസ് തുടങ്ങിയ ഉന്നതഗുഢാലോചനയുടെ ഭാഗമായാണ് പി ജയരാജനെ പ്രതിയാക്കിയതെന്നും ജയരാജന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it