ആര്‍എസ്എസ് ആസ്ഥാനത്തേക്ക് ആത്മാഹുതിക്ക് പുറപ്പെട്ട കര്‍ഷകര്‍ കസ്റ്റഡിയില്‍

നാഗ്പൂര്‍: ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ ആത്മാഹുതി ചെയ്യാന്‍ പുറപ്പെട്ട 400ഓളം പരുത്തി കര്‍ഷകരെ പോലിസ് കസ്റ്റഡിയിലെടുത്തു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങിയ ആര്‍എസ്എസ് ബന്ധമുള്ള ഫാക്ടറി ഉടമ പണം തന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ ആത്മാഹുതിക്കു പുറപ്പെട്ടത്.
ഗാന്ധിബാഗ് ഗാര്‍ഡനില്‍ നിന്നാരംഭിച്ച ജാഥ പോലിസ് തടയുകയായിരുന്നു. പരുത്തി വിറ്റ വകയില്‍ സുനില്‍ പ്രഭാകര്‍ തലതുലെ എന്ന ആള്‍ കര്‍ഷകര്‍ക്ക് എട്ടു കോടി രൂപ നല്‍കാനുണ്ട്. ഇയാളെ ബിജെപിയും ആര്‍എസ്എസും സംരക്ഷിക്കുന്നുവെന്നാണ് ആരോപണം.
ആര്‍എസ്എസ് ആസ്ഥാനത്തിനു മുന്നില്‍ തങ്ങള്‍ ആത്മാഹുതി ചെയ്യുമെന്ന് കര്‍ഷകര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് അവിനാശ് കക്‌ദെയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. കര്‍ഷകരെ നേരിടാന്‍ സംഘപരിവാര പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. 2014 നവംബറിനും 2015 മെയ് മാസത്തിനുമിടെ 20,000 ക്വിന്റല്‍ പരുത്തിയാണ് കര്‍ഷകര്‍ വിറ്റത്. ഇതിന്റെ പണം സുനില്‍ പ്രഭാകര്‍ ഇതുവരെ കൊടുത്തിട്ടില്ല.
Next Story

RELATED STORIES

Share it