Flash News

ആര്‍എസ്എസ്സില്‍ വനിതകള്‍ക്കും പ്രാതിനിധ്യം; ത്രിപ്തി ദേശായി മോഹന്‍ ഭഗവതിനെ കാണും

ആര്‍എസ്എസ്സില്‍ വനിതകള്‍ക്കും പ്രാതിനിധ്യം; ത്രിപ്തി ദേശായി മോഹന്‍ ഭഗവതിനെ കാണും
X
trupti-desai-.

[related]

പൂനെ: ആര്‍എസ്എസ്സിലെ വനിതകളുടെ പ്രാതിനിധ്യം ചോദ്യം ചെയ്ത ഭൂമാതാ ബ്രിഗേഡ് ത്രിപ്തി ദേശായിയെ ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭഗവത് നേരില്‍ കാണും. ജൂലായ് മാസത്തിലാണ് ഇരുവരും നേരിട്ട് വിഷയം ചര്‍ച്ച ചെയ്യുക. ആര്‍എസ്എസ് പുരുഷ സംഘടനയാണെന്നും എന്തുകൊണ്ട് സ്ത്രീകള്‍ക്ക് സംഘടനയില്‍ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും  ത്രിപ്തി ദേശായി മോഹന്‍ ഭഗവതിനോട് കത്തിലൂടെ ചോദ്യം ചെയ്തിരുന്നു. പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും സംഘടനയില്‍ തുല്യത നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

അഹമദ് നഗറിലെ ഷാനി ശിങ്കാപൂര്‍ ക്ഷേത്രം, നാസിക്കിലെ ത്രിംപകേശ്വര ക്ഷേത്രം എന്നിവടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സമരം നടത്തിയ നേതാവാണ് ത്രിപ്തി ദേശായി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സമര പരിപാടി ഇവര്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഈ മാസം അവസാനം സ്ത്രീകളുമൊത്ത് ശബരിമലയില്‍ കയറുമെന്ന് ത്രിപ്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it