ആര്‍എസ്എസ്സിന്റെ ഗണവേഷം ഇനി കാക്കി നിക്കറിന് പകരം തവിട്ട് നിറത്തിലുള്ള പാന്റ്
BY swapna en13 March 2016 6:02 AM GMT
X
swapna en13 March 2016 6:02 AM GMT
[related]
ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ ശാഖാ യൂണിഫോം അഥവാ ഗണവേഷം ഇനി കാക്കി നിക്കറിന് പകരം തവിട്ട് നിറത്തിലുള്ള പാന്റ്. 90 വര്‍ഷക്കാലമായി നിലനിന്ന കാക്കി നിക്കറിന് പകരം പാന്റ് ആക്കാനുള്ള നിര്‍ദ്ദേശം നാഗ്പൂരില്‍ നടക്കുന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭയിലാണ് ഔദ്ദ്യോഗികമായി വന്നത്.
യൂവാക്കളെ ആര്‍എസ്എസ്സിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കാക്കി നിക്കറിന് പകരം പാന്റ് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം വന്നത്. മുതിര്‍ന്ന നേതാക്കന്മാരില് ചിലര്‍ക്ക് തീരുമാനത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ എതിര്‍പ്പുള്ളവര്‍ നിക്കര്‍ തന്നെ ഉപയോഗിക്കാമെന്നും കാലക്രമേണ ഇതില്‍ മാറ്റം വരുത്താമെന്നാണ് പ്രതിനിധി സഭയുടെ തീരുമാനവും. യൂണിഫോം മാറ്റാനുള്ള നിര്‍ദ്ദേശം 2010 മുതല്‍ നിലനില്‍ക്കുന്നതാണ്.
അതിനിടെ സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രങ്ങളില്‍ വിലക്ക് നീക്കാനുള്ള സമരത്തില്‍ പങ്കെടുക്കാം എന്ന നിര്‍ദ്ദേശവും ആര്‍എസ്എസ്സിന്റെ ഒരു വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും പ്രതിനിധി സഭയില്‍ തീരുമാനമായി. കാലോചിതമായ മാറ്റം വരുത്താമെന്നും സ്ത്രീ-പുരുഷ സമത്വം ആവശ്യമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ നിര്‍ദ്ദേശം.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT