Flash News

ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയെ കൈയ്യേറ്റം ചെയ്തു

ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയെ കൈയ്യേറ്റം ചെയ്തു
X
kk-Rama

[related]വടകര മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ഥിയും ടിപി ച്ര്രന്ദശേഖരന്റെ ഭാര്യയുമായ കെകെ രമയെ കൈയ്യേറ്റം ചെയ്തതായി പരാതി. വീടുകള്‍ കയറിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൈയ്യേറ്റം നടന്നത്. തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. ഒരു സംഘം ആളുകള്‍ തടയുകയും രമയുടെ കൈപിടിച്ച് തിരിയ്ക്കുകയും ചെയ്തുവെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ പറഞ്ഞു.
രമയെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു.
ആര്‍എംപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഇവിടെ. സിപിഎം പ്രവര്‍ത്തകരാണ് രമയെ കൈയ്യേറ്റം ചെയ്തതെന്ന ആരോപണത്തോട് പാര്‍ട്ടി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it