ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ കെ രമ(വടകര), കെ പി പ്രകാശന്‍(കുന്ദമംഗലം), കെ ടി ശിവന്‍(ബാലുശ്ശേരി), എന്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍(താനൂര്‍), സി വി വിജയന്‍(പുതുക്കാട്), രാജീവ് കിടങ്ങൂര്‍(കടുത്തുരുത്തി), കെ ആര്‍ ഭാസ്‌കരന്‍(നേമം). നാദാപുരം, നിലമ്പൂര്‍, കയ്പമംഗലം, ഒല്ലൂര്‍, നാട്ടിക, കുന്നംകുളം, ഒറ്റപ്പാലം, കോഴിക്കോട് സൗത്ത്, എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നു സെക്രട്ടറി എന്‍ വേണു അറിയിച്ചു.
Next Story

RELATED STORIES

Share it