Flash News

ആര്യ പ്രേംജി അന്തരിച്ചു

ആര്യ പ്രേംജി അന്തരിച്ചു
X
arya-premji-final

തിരുവന്തപുരം:വിധവാ വിവാഹത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ആര്യ പ്രേംജി (99) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് തിരുവനന്തപുരത്തെ അമ്പലമുക്കിലുള്ള വസതിയിലായിരുന്നു അന്ത്യം.ഭരത് അവാര്‍ഡ് ജേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പ്രേജിയുടെ ഭാര്യയാണ് ആര്യ പ്രേംജി.പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ മകനാണ്. 14-ാം വയസ്സില്‍ വിവാഹിതയായ ആര്യ 15-ാം വയസ്സില്‍ വിധവയായി.പിന്നീട് 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27-ാം വയസ്സിലാണ് പ്രേംജി വിവാഹം കഴിക്കുന്നത്.ഇഎംഎസും വിടി ഭട്ടതിരപ്പാടും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതിലൂടെ ആര്യയ്ക്കും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും നമ്പൂതിരി സമുധായം ഭൃഷ്ട് കല്‍പിച്ചു.
1964ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.ആര്യ പ്രേംജിയെക്കുറിച്ച് മകന്‍ നീലന്‍ തയ്യാറാക്കിയ അമ്മ എന്ന ഹൃസ്വചിത്രത്തിന് ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it