ആരോടും വിരോധമില്ല; തീരുമാനം അംഗീകരിക്കും: സുധീരന്‍

ന്യൂഡല്‍ഹി: പറയാനുള്ളതെല്ലാം ഹൈക്കമാന്‍ഡിനോടു പറഞ്ഞെന്നും ചോദിക്കാനുള്ളതെല്ലാം ചോദിച്ചെന്നും ആരോടും വിരോധമില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇടപെട്ടത് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും നന്മയ്ക്കുവേണ്ടിയാണ്.
തന്റെ നിലപാടുകള്‍ വ്യക്തിപരമായ ആവശ്യമായിരുന്നില്ല. പാര്‍ട്ടിയുടെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടിയായിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും. തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് ആരുടെയും ജയമോ പരാജയമോ അല്ല.
സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കിയപ്പോള്‍ ജയസാധ്യത മാത്രമാണു പരിഗണിച്ചത്. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ അതു നടപ്പാക്കേണ്ട ബാധ്യത തനിക്കുണ്ട്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനും ശ്രമിച്ചു. കുറ്റമറ്റ പട്ടിക തയ്യാറാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it