palakkad local

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല

കൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനം മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച് കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവര്‍ക്ക് വയറിളക്കവും ഛര്‍ദിയും പിടിപെടുമ്പോഴും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലന്ന് പരാതിയിലാണ് നാട്ടുകാര്‍.
ഒരാഴ്ചയായി കൊല്ലങ്കോട് മേഖലിയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനം ഊട്ടി, കൊടൈക്കനാല്‍ പോലെ മുഴുവന്‍ സമയവും തണുപ്പുള്ളതാണ്. ആഞ്ഞുവീശുന്ന ശീതകാറ്റും തണുപ്പും കുട്ടികള്‍ക്കാണ് ഏറെ ദോഷമായി ഭവിക്കുന്നത്. കൊല്ലങ്കോട്, വടവന്നൂര്‍, മുതലമട പ്രദേശങ്ങളിയിലായി നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം ചികില്‍സ തേടുന്നത്.
കുട്ടികളില്‍ കഫകെട്ടും തുടരെയുള്ള പനിയും മൂലം വിദ്യാലയത്തിലേക്ക് അയക്കുന്നതു തന്നെ രക്ഷിതാക്കള്‍ക്ക് പേടിയാണ്.
കുട്ടികളില്‍ പെട്ടെന്നുള്ള ഛര്‍ദ്ദിയും വയറിളക്കവും മൂലം തളര്‍ന്നു വീഴുമ്പോഴും അതാതു പ്രദേശത്തിലെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ കാര്യക്ഷമായി ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഒആര്‍എസ് പൊടി വിതരണം ചെയ്യുക, ഛര്‍ദ്ദി, പനി എന്നിവയ്ക്ക് പ്രതിരോധ ചികില്‍സ ലഭ്യമാക്കുക എന്നിവയാണ് നാട്ടുകാരുടെ പ്രധാനാവശ്യം.
Next Story

RELATED STORIES

Share it