Health

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഉലുവ

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഉലുവ
X


fenugreek


ലുവ ആരോഗ്യസംരക്ഷണത്തിന് എത്രമാത്രം ഉത്തമ മാണോ അത്ര തന്നെ സൗന്ദര്യവര്‍ധകവസ്തുവുമാണെന്ന് എത്ര പേര്‍ക്ക് അറിയാം. ലൈംഗിക ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉലുവ ഉപയോഗിച്ചുവുന്നു. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം അളവില്‍ കൂടുതല്‍ ഉലുവയിലുണ്ട്.


മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം കൂട്ടാന്‍ ഉലുവയോളം മികച്ച മറ്റൊന്ന് ഇല്ലതന്നെ. ഈ അറിവ് മുത്തശ്ശിമാരില്‍ മാത്രമായി ഒതുങ്ങുന്ന കാലഘട്ടമാണിത്. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കും.






ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം അളവില്‍ കൂടുതല്‍ ഉലുവയിലുണ്ട്.മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം കൂട്ടാന്‍ ഉലുവയോളം മികച്ച മറ്റൊന്ന് ഇല്ലതന്നെ.






ചില സ്ത്രീകൡ കണ്ടുവരുന്ന ആര്‍ത്തവസമയത്തെ വേദനകള്‍ കുറയ്ക്കാനും ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവ ശീലമാക്കിയാല്‍ മതി.തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച് പുരട്ടുന്നത് ഫലം ചെയ്യും.[related]


രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. ഉലുവയുടെ ഉപയോഗം മൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. അതിനായി രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ മാത്രം മതി. ശരീരത്തിലെ കൊളസ്‌ട്രോളിനെ വരുതിയില്‍ നിര്‍ത്താനും ഉലുവക്കു സാധിക്കും.


Next Story

RELATED STORIES

Share it