Idukki local

ആരോഗ്യപരിപാലന രംഗത്ത് കേരളം രാജ്യത്തിന് മാതൃക: വി എസ് ശിവകുമാര്‍

തൊടുപുഴ: ആരോഗ്യപരിപാലന രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും കാര്‍ഷികമേഖലയില്‍ അപചയം ഉണ്ടാവുമ്പോള്‍ അസുഖങ്ങള്‍ പെരുകുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.
ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയോടനുബന്ധിച്ച് നടത്തിയ ഭക്ഷണക്രമവും ആരോഗ്യപരിപാലനവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ആരോഗ്യരംഗം പുതിയ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിത്. ആരോഗ്യമേഖലയില്‍ ബഡ്ജറ്റ് വിഹിതമായി 650 കോടി രൂപയും സൗജന്യമരുന്നുകളുടെ വിതരണത്തിന് 350 കോടിയും എന്‍ആര്‍എച്ച്.എം വഴി 500 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴി 300 കോടി രൂപയും ലഭിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
ശരിയായ ഭക്ഷണം ശരിയായ തോതില്‍ കഴിയ്ക്കുക എന്നതാണ് പ്രധാനം എന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ പറഞ്ഞു. അന്നജം, ഫാറ്റ്, പ്രോട്ടീന്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വ്യായാമം നിര്‍ബന്ധമാക്കണം. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടായതാണ് അസുഖങ്ങള്‍ പെരുകാനും കാരണമായത്. ഡോ. എ.വി. സുരേഷ്, ഡോ. എം.വി. വിനോദ് കുമാര്‍, കെ. മായാലക്ഷ്മി, (സീനിയര്‍ ഡയറ്റീഷന്‍), അഡ്വ. ജോയി മാത്യു, ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, എം.എന്‍. ബാബു, ജോര്‍ജ് അഗസ്റ്റിന്‍, ബൈജു വറവുങ്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it