Kollam Local

ആരോഗ്യത്തിന് ഭീഷണിയായി മലിന ജലം തളളുന്നതായി പരാതി

ചവറ: അധികൃതരുടെ ഒത്താശയോടെ നാട്ടുകാരുടെ ആരോഗ്യത്തിനു ഭീഷണിയായി കനാലിലൂടെ മാലിന്യം കലര്‍ന്ന വെളളം ഒഴുക്കുന്നതായി പരാതി. ചവറ കുളങ്ങര ഭാഗത്തെ ജനങ്ങള്‍ക്കാണ് ആരോഗ്യത്തിന് ഭീഷണിയായി കലുങ്കിനു താഴെ കൂടിയുളള ജലവിഭവ വകുപ്പിന്റെ പൈപ്പിലൂടെ മാലിന്യം ഒഴുക്കുന്നത്. ഈ പ്രദേശത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി നിലവില്‍ വന്നതോടെ ജലവിഭവ വകുപ്പിന്റെ പൈപ്പിലൂടെയുളള കുടിവെളള വിതരണം നിര്‍ത്തലാക്കി. ഇത് മുതലെടുത്ത് പൈപ്പിന്റെ അഗ്രഭാഗങ്ങള്‍ മുറിച്ച് മാറ്റി ഇത് വഴി മാലിന്യം ഒഴുക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ ഹോട്ടലില്‍ നിന്നുളള മലിന ജലമാണ് ഇതു വഴി വരുന്നതെന്നാരോപിച്ച് നാട്ടുകാര്‍ ആരോഗ്യ വകുപ്പധികൃതര്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കനാലില്‍ കൂടി മലിന ജലം ഒഴുക്കി വിടുന്നതിനാല്‍ ദുര്‍ഗന്ധം കാരണം സമീപത്തുളളവര്‍ക്ക് താമസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ ശ്രമം.
Next Story

RELATED STORIES

Share it