kasaragod local

ആയുര്‍വേദ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് തകര്‍ന്നു

കാസര്‍കോട്: നുള്ളിപ്പാടിയിലെ ഗവ. ആയുര്‍വേദ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് തകര്‍ന്നു. ദുര്‍ഡഗന്ധം കാരണം രോഗികള്‍ ദുരിതത്തില്‍. ഒരു മാസത്തിന് മുമ്പാണ് ഈ സെപ്റ്റിക് ടാങ്ക് തകര്‍ന്നത്. ടാങ്ക് തകര്‍ന്നതു കാരണം ഇവിടമാകെ ദുര്‍ഗന്ധമാണ്.
രോഗികളും പരിചാരകരും ഇവിടെ താമസിക്കാനാവാതെ ഒഴിഞ്ഞു പോവുകയാണ്. ആശുപത്രിക്ക് സമീപത്തെ വസ്ത്രമലക്കാന്‍ സംവിധാനമൊരുക്കിയ ഈ പ്രദേശത്ത് സെപ്റ്റിക്ക് ടാങ്കില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം നടക്കാനോ ഇവിടെ നിന്ന് വസ്ത്രം അലക്കാനോ കഴിയാത്ത സാഹചര്യമാണ്. പലതവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് രോഗികളും ജീവനക്കാരും പറഞ്ഞു.
Next Story

RELATED STORIES

Share it