ആയുര്‍വേദത്തില്‍ സഹകരണമുണ്ടാവണം: ശ്രീലങ്കന്‍ ആരോഗ്യമന്ത്രി

കോഴിക്കോട്: ആയുര്‍വേദ രംഗത്ത് ശ്രീലങ്കയും കേരളവുമായി സഹകരണമുണ്ടാവണമെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രി ഡോ. രജിത സേനാ രത്‌നെ. മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സ്വപ്‌ന നഗരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ അറിവ് വിലപ്പെട്ടതാണ്. ശ്രീലങ്കയിലേയും കേരളത്തിലേയും ആയുര്‍വേദ അറിവും മരുന്നും അസംസ്‌കൃത വസ്തുക്കളുമെല്ലാം പരസ്പരം കൈമാറ്റം ചെയ്യാന്‍ അവസരമുണ്ടായാല്‍ അത് ആയുര്‍വേദ ചികില്‍സാ രംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കും. ആയുര്‍വേദം ജീവവായുവായി കൊണ്ടുനടക്കുന്ന കേരളത്തെപോലുള്ള സംസ്ഥാനവുമായി പരസ്പര സഹകരണമുണ്ടാവണം. അതിന് ഇവിടുത്തെ ഭരണാധികാരികളും രാഷ്ട്രീയക്കാരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ ആയുര്‍വേദ പ്രദര്‍ശനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഹോം എക്‌സ്‌പോ മേയര്‍ വി കെ സി മമ്മദ്‌കോയയും ആയൂര്‍ ക്ലിനിക്കുകള്‍ എം കെ രാഘവന്‍ എംപിയും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റഷ്യയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക അനീറ്റ കാര്‍ലിയോസ് സര്‍ക്കാസിനെ ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി ഡോ. രജിത സേനാ രത്‌ന പൊന്നാട അണിയിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it