ആയുധപരിശീലനം: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരേ കേസ്

അയോധ്യ: സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ ക്യാംപ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് 50 ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ക്യാംപില്‍ തോക്കുകളും വാളുകളുമടങ്ങിയ മാരകായുധങ്ങളുമായി ഇവര്‍ പരിശീലനം നടത്തിയെന്നാണ് കേസ്. സ്വയം പ്രതിരോധത്തിനെന്ന പേരില്‍ ഇക്കഴിഞ്ഞ മെയ് 10നാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്യാംപ് സംഘടിപ്പിച്ചത്. തോക്കുകളടക്കം നിരവധി ആയുധങ്ങളുമേന്തി ക്യാംപില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമാണ് ബജ്‌രംഗ്ദള്‍.
അതേസമയം, ഹിന്ദു സമൂഹത്തിനു നേര്‍ക്കുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചതെന്നാണ് വിഎച്ച്പി നേതാക്കളുടെ വിശദീകരണം. ഇത്തരം ക്യാംപുകളിലൂടെ യുവാക്കള്‍ക്കിടയില്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കാനാവുമെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it