wayanad local

ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും നിരോധനം

കല്‍പ്പറ്റ: 1973 ലെ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 144(1) 144(2) വകുപ്പുകള്‍ പ്രകാരം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി.
ലൈസന്‍സുള്ള ആയുധങ്ങള്‍ സൂക്ഷിക്കുന്നവര്‍ അതത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകളില്‍ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. വാള്‍, കുന്തം, അടിക്കാന്‍ പറ്റുന്ന വടി/ഗദ തുടങ്ങിവയൊന്നും കൊണ്ടുനടക്കാന്‍ പാടില്ല.
എറിയാനുള്ള ഉദ്ദേശത്തോടെ കല്ലും മറ്റ് വസ്തുക്കളും ശേഖരിക്കുന്നതും എറിയുന്നതിനുള്ള ഉപകരണങ്ങള്‍ കൊണ്ടുനടക്കുന്നതും നിരോധിച്ചിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ മജിസ്‌ട്രേറ്റ് ഔദ്യോഗികമായി നിയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് മാനേജര്‍/സെക്യൂരിറ്റി ജീവനക്കാര്‍, സ്‌പോര്‍ട്‌സ്, റൈഫിള്‍ ക്ലബ് വിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല.
ജില്ലയുടെ വലിയൊരു ഭാഗം വനമേഖലയായതിനാലും സാമൂഹിക വിരുദ്ധ ഘടകങ്ങളുടെ സാന്നിധ്യമുള്ളതിനാലും മാവോയിസ്റ്റ് സാന്നിധ്യം കാണപ്പെടുന്നതിനാലും സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിനുള്ള നടപടിയായിട്ടാണ് നിരോധനം.
Next Story

RELATED STORIES

Share it