ആയിരം ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് നല്‍കും:ഡല്‍ഹി കമ്മീഷണര്‍

ന്യൂഡല്‍ഹി: നഗരത്തിലെ ആയിരം ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കു തോക്ക് നല്‍കും. ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും കൈകാര്യം ചെയ്യാനാണിതെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ഭാസി അറിയിച്ചു.അടുത്ത മാസം ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറുമെന്നും വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അടുത്ത മാസം വിരമിക്കുന്ന ഭാസിയുടെ അവസാന വാര്‍ഷിക സമ്മേളനമായിരിക്കുമിത്. ഒരുപാട് അതിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ നടക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it