thrissur local

ആമണ്ടൂരില്‍ പള്ളിക്കുനേരെയുണ്ടായ ആക്രമണം: കോടതി റിപോര്‍ട്ട് തേടി

കൊടുങ്ങല്ലൂര്‍: ആമണ്ടൂര്‍ ഓളിയില്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലിസിനോട് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണ പുരോഗതിയുടെ റിപോര്‍ട്ട് ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂര്‍ ആമണ്ടൂര്‍ ഓളിയില്‍ മുഹിയുദ്ദീന്‍ മസ്ജിദിന് നേരെ കഴിഞ്ഞ മാര്‍ച്ച് 20ന് രാത്രിയുണ്ടായ ആക്രമണത്തില്‍ പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് മസ്ജിദ് സെക്രട്ടറി ചളിങ്ങാട്ട് വീട്ടില്‍ നൗഷാദ് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. യു കെ ജാഫര്‍ഖാന്‍ മുഖാന്തിരം അന്വേഷണം ത്വരിതപ്പെടുത്തുവാന്‍ ബോധിപ്പിച്ച ഹര്‍ജിയിലാണ് മജിസ്‌ട്രേറ്റ് ടി ബി ഫസീല മതിലകം പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.
തുടര്‍ന്ന് തൃശൂര്‍ എസ്പി മുഖാന്തിരം പരാതി ബോധിപ്പിച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയെങ്കിലും നാളിതു വരെ പ്രതികളെ പിടികൂടാന്‍ പോലിസിന് സാധിച്ചിട്ടില്ല.
ഇതിനു മുമ്പും മൂന്നു തവണ ആക്രമണം ഉണ്ടായി നാശനഷ്ടം സംഭവിച്ചിട്ടും മതിലകം പോലിസിന് പ്രതികളെ പിടികൂടുവാന്‍ സാധിക്കാത്ത വിവരവും ഹരജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇന്നു തന്നെ പോലിസിനോട് റിപോര്‍ട്ട് ഫയല്‍ ചെയ്യുവാനാണ് കോടതി ഉത്തരവായിട്ടുള്ളത്.
Next Story

RELATED STORIES

Share it