Alappuzha local

ആമകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു

പൂച്ചാക്കല്‍: അരൂക്കുറ്റി, പാണാവള്ളി മേഖലയില്‍ ആമകള്‍ കൂട്ടതോടെ ചത്ത് പൊങ്ങുന്നു. ജലാശയങ്ങള്‍ മലിനമാകുന്നതാണ് ആമകളുടെ വംശനാശത്തിന് കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാല്‍ പാണാവള്ളി പഞ്ചായത്തിലെ മാലിന്യമുക്തമായ കുളത്തിലും ആമകളെ ചത്തനിലയില്‍ കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ പ്രദേശത്ത് ആമകള്‍ ജലശയങ്ങളില്‍ കൂട്ടതോടെ ചത്ത്‌പൊങ്ങിയിരുന്നു.
കാരാമ വര്‍ഗത്തില്‍പ്പെട്ട ചെറുതും വലുതുമായ ആമകളാണ് ചത്ത് പൊങ്ങുന്നത് സ്ഥിരം കാഴ്ചയാകുന്നത്. കാലവര്‍ഷത്തില്‍ കായലിലെ മാലിന്യം നിറഞ്ഞ ജലം ഇടതോടുകളിലേക്കും മറ്റും വ്യാപിച്ചതാകാം ആമകളെ രോഗബാധയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
വേമ്പനാട്ട് കായലില്‍ ജലനിരപ്പില്‍ എണ്ണപാട രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു. കായലിലൂടെ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളും ഡീസലും മണ്ണണയും കലര്‍ന്ന ദ്രാവകവുമാണ് എണ്ണപ്പാട രൂപപ്പെടുന്നതിന് കാരണം. ഇത് കായലിനോട് ചോര്‍ന്ന ഇടതോടുകളിലേക്കും മറ്റും വ്യാപിച്ചിടുണ്ട്. ആമകളുടെ പ്രജനനത്തിനും ജീവനും ഇത് ഭീഷണിയാണ്. ആമകള്‍ കൂട്ടതോടെ ചത്ത്‌പൊങ്ങിയിട്ടും ഫലപ്രദമായ അന്വഷണം ഇനിയും നടത്തിയിട്ടില്ല.
Next Story

RELATED STORIES

Share it