kozhikode local

ആഭ്യന്തര ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു.നൂറ് കോടിയില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഒരുങ്ങുന്ന വിമാനത്താവളത്തിലാണ് ആഭ്യന്തര ടെര്‍മിനല്‍ കൂടി വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്.
നിര്‍മാണ പ്രവൃത്തികള്‍ക്കുളള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്.ആഭ്യന്തര ടെര്‍മിനലിലെ യാത്രക്കാര്‍ക്കുളള സ്ഥലപരിമിതി നികത്തുന്നതിനായി കൂടുതല്‍ സ്ഥലം പ്രയോജനപ്പെടുത്തും. ടെര്‍മിനലില്‍ കൂടുതല്‍ ശൗച്യാലയങ്ങളും നിര്‍മിക്കും.സെക്യൂരിറ്റി ഏരിയ വിപുലപ്പെടുത്തുകയും ടെര്‍മിനലില്‍ കൂടുതല്‍ ഇരിപ്പിടങ്ങളെത്തിക്കുകയും ചെയ്യും.നിലവില്‍ ആഭ്യന്തര ടെര്‍മിനലില്‍ പരിമിതമായ സൗകര്യങ്ങളാണുള്ളത്.
കരിപ്പൂരില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്.കൂടുതല്‍ വിമാനകമ്പനികളും സര്‍വീസ് നടത്താനായി രംഗത്തുവന്നിട്ടുമുണ്ട്.റണ്‍വെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി അടച്ചിട്ട ഭാഗങ്ങള്‍ കഴിഞ്ഞ ദി വസം തുറന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കാനാവും. ഇതോടെ റണ്‍വെയിലേക്കുളള പ്രവേശന നിയന്ത്രണം നീക്കും.
നിലവില്‍ റണ്‍വെ നിയന്ത്രണം ഉച്ചക്ക് 12 മുതല്‍ രാത്രി 8 വരെയാണ്.യാത്രക്കാര്‍ കൂടുന്നതിനാല്‍ വിമാനസര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനും,പുതിയ വിമാനങ്ങള്‍ സര്‍വ്വീസിനെത്താനും ഒരുങ്ങുകയാണ്.
അതിനാല്‍ നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ സൗകര്യങ്ങള്‍ കുറയും. ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് എയര്‍പോര്‍ട്ട് അഥോറിറ്റി പുതിയ സൗകര്യങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി എയര്‍പോര്‍ട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it