ആഭരണ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

മുംബൈ: വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് ചുമത്തിയ ഒരു ശതമാനം എക്‌സൈസ് തീരുവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ആഭരണവ്യാപാരികള്‍ 18 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. പ്രശ്‌നം പഠിക്കാന്‍ ധനമന്ത്രാലയത്തിലെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹ്‌രി തലവനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി രണ്ടു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it