ആഭരണ വ്യാപാരികളുടെ പണിമുടക്ക് ഇന്നു മുതല്‍

മുംബൈ: ഒരു ശതമാനം എക്‌സൈസ് തീരുവ ചുമത്താനും രണ്ടുലക്ഷത്തിനും അതിനു മുകളിലുമുള്ള ഇടപാടിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാനുമുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ആഭരണ വ്യാപാരികള്‍ ഇന്നുമുതല്‍ മൂന്നുദിവസം പണിമുടക്കും. ആഭരണനിര്‍മാതാക്കളും തൊഴിലാളികളുമടങ്ങുന്ന 300ലേറെ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യാ ജംസ് ആന്റ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജി വി ശ്രീധര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it