ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ ഇനി ഇസ്‌ലാമിക് റിപബ്ലിക്

ബാന്‍ജുല്‍: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയ ഇനി ഇസ്‌ലാമിക് റിപബ്ലിക്ക്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഗാംബിയയെ പ്രസിഡന്റ് യഹിയ ജാമിഹാണ് ഇസ്‌ലാമിക് റിപബ്ലിക്കായി പ്രഖ്യാപിച്ചത്. സാമ്രാജ്യത്വ ഭൂതകാലത്തെ തമസ്‌കരിക്കാനുള്ള നീക്കമാണ് നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ജാമിഹ് വ്യക്തമാക്കി.
ഗാംബിയയുടെ മതപരമായ സ്വത്വവും മൂല്യങ്ങളും പരിഗണിച്ചാണ് പ്രഖ്യാപനമെന്ന് ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമെന്ന നിലയില്‍ ഗാംബിയക്ക് സാമ്രാജ്യത്വ പാരമ്പര്യം സ്വീകാര്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, രാജ്യത്ത് പ്രത്യേക വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കില്ലെന്നും മറ്റു മതസ്ഥര്‍ക്ക് അവരുടെ വിശ്വാസം തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ രാജ്യങ്ങളുമായി ഇടഞ്ഞുനില്‍ക്കുകയാണ് ഗാംബിയ.
മനുഷ്യാവകാശ രംഗത്തെ മോശം റെക്കോഡ് മൂലം കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂനിയന്‍ സഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പശ്ചിമാഫ്രിക്കയിലെ ചെറു രാഷ്ട്രമായ ഗാംബിയയില്‍ 21 വര്‍ഷമായി ജാമിഹ് ആണ് പ്രസിഡന്റ്. നവ സാമ്രാജ്യത്വ സംഘടനയാണെന്നാരോപിച്ച് 2013ല്‍ കോമണ്‍വെല്‍ത്തില്‍നിന്നു ഗാംബിയ പിന്‍മാറിയിരുന്നു.
Next Story

RELATED STORIES

Share it