ആഫ്രിക്കക്കാരോടു സംവദിക്കാന്‍പോലിസ് ഇംഗ്ലീഷ് പഠിക്കുന്നു

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരായ അക്രമം വര്‍ധിച്ചതോടെ വിദേശികളോടു സംസാരിക്കാന്‍ ഡല്‍ഹി പോലിസ് ഇംഗ്ലീഷ് പഠിക്കുന്നു. ഇതിനായി പോലിസ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വിവിധ രാജ്യങ്ങളിലെ ഉച്ചാരണ ശൈലിയോടെയുള്ള ഇംഗ്ലീഷായിരിക്കും പഠിപ്പിക്കുക.കഴിഞ്ഞ ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇവരുടെ മൊഴിയെടുക്കാന്‍ പോലിസിന് പരിഭാഷകരുടെ സഹായം തേടേണ്ടിവന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം പോലിസ് അധികാരികളുമായി കൂടിക്കാഴ്ച നടത്തിയ 42 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നടപടിയുടെ ഭാഗമായി ഇംഗ്ലീഷ് പരിജ്ഞാനമുള്ള ആളുകളെ പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിയമിക്കും. കൂടാതെ വിദേശികള്‍ക്കായി സമീപകാലത്ത് ഒരുക്കിയ ഹെല്‍പ് ലൈനിലും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവരെയായിരിക്കും കോളുകള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കുക. പോലിസ് കണ്‍ട്രോള്‍ റൂമായ 100ല്‍ വിളിച്ചാലും ഇംഗ്ലീഷ് ഭാഷാപരിജ്ഞനമുള്ളവരെ ലഭ്യമാക്കും. 21,000 കോളുകളാണ് ദിവസവും 100ല്‍ എത്തുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരാളെങ്കിലും കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും ഉണ്ടായിരിക്കും. പോലിസിനെ പ്രശ്‌നങ്ങള്‍ പറഞ്ഞു മനസിലാക്കാനാണ് തങ്ങള്‍ ഏറ്റവും പ്രയാസപ്പെട്ടതെന്ന് ആഫ്രിക്കക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്നു ജോയിന്റ് കമ്മീഷണര്‍ ബി പി ഉപാധ്യായ പറഞ്ഞു.
Next Story

RELATED STORIES

Share it