thrissur local

ആന എഴുന്നള്ളിപ്പ് വാര്‍ത്തകള്‍ നിഷേധിച്ച് മൃഗസംരക്ഷണ വകുപ്പ്

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നളളിച്ചതില്‍ ക്രൂരപീഢനം നടന്നതായി പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിഷേധിച്ചു.
നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് നിലവിലുളള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടും ആനകളുടെ സ ുരക്ഷയും ആരോഗ്യവും പൂര്‍ണമായും കണക്കിലെടുത്തുകൊണ്ടുമായിരുന്നു അവയെ ആ േഘാഷ ചടങ്ങുകളില്‍ പങ്കെടുപ്പിച്ചിട്ടുളളതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ വാ ര്‍ ത്താക്കുറിപ്പില്‍ അറിയിച്ചു. പൂരത്തില്‍ പങ്കെടുത്ത 68 ആനകളെ ഏപ്രില്‍ 16, 17 തിയ്യതികളിലായി 40 വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിരുന്നു. എല്ലാ ആനകളുടെയും മൈക്രോ ചിപ്പ് വിവരങ്ങള്‍ ഇന്‍ഷൂറന്‍സ്, ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ്, ഡാറ്റാബുക്ക് മുതലായ രേഖകള്‍വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തിയിട്ടുളളത്.
രോഗാവസ്ഥയിലുളളതോ, ദേഹത്ത്മുറിവുകളോ വ്രണങ്ങളോ ഉളളവര്‍ക്ക് കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്.പൂരം ചടങ്ങുകള്‍ക്കിടയിലും ആനകള്‍ക്ക് യഥേഷ്ടം പഴങ്ങളും (ജലാംശം കൂടുതലുളള തണ്ണിമത്തന്‍, വെളളരി, മുതലായവ) പനമ്പട്ടയും നല്‍കിയിരുന്നു. കൂടാതെ ചടങ്ങുകളുടെ ഭാഗമായി ആനകളെ നിര്‍ത്തേണ്ടി വരുന്ന സ്ഥലങ്ങളിലെല്ലാം തറ നന്നായി തണുപ്പിക്കുന്നതിന് നനഞ്ഞ ചാക്കുകള്‍ വിരിക്കുകയും വെയിലേല്‍ക്കാതിരിക്കാന്‍ പന്തല്‍, ഗ്രീന്‍ഷേഡ് എന്നിവ ഒരുക്കുകയും ചെയ്തിരുന്നു.
പത്രവാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന ആന്‍കുഷ് കേരളത്തില്‍ ഉപയോഗിച്ച് വരുന്ന ആയുധമല്ല. ഇത്തരം വാര്‍ത്തകളോടൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പലതും ഈ വര്‍ഷത്തെ പൂരവുമായി ബന്ധപ്പെട്ടവയല്ലെന്നും പത്രക്കുറിപ്പ് പറയുന്നു.
പൂരം ആന എഴുന്നളളിപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ അനിഷ്ട സംഭവങ്ങള്‍ക്കും ഇടനല്‍കാതെ തന്നെയാണ് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചിട്ടുളളത്. അവാസ്തവും, തെറ്റിദ്ധാരണാ ജനകവുമായ പ്രചരണങ്ങള്‍ നിഷേധിക്കുന്നതിനും യാഥാര്‍ത്ഥ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുവാനുമാണ് ഈ വിശദീകരണക്കുറിപ്പ് നല്‍കുന്നതെന്നും പത്രക്കുറിപ്പ് പറയുന്നു.
Next Story

RELATED STORIES

Share it