Flash News

ആന്‍ഡ്രിക്‌സ് ദേവാസ് ഇടപാട്: മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തു

ആന്‍ഡ്രിക്‌സ് ദേവാസ് ഇടപാട്: മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തു
X
G Madhavan Nair

[related] ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടില്‍ ആരോപണവിധേയനായ ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ജി മാധവന്‍ നായരെ ചോദ്യം ചെയ്തു. 2005ലെ ആന്‍ഡ്രിക്‌സ് ദേവാസ് ഇടപാടിലാണ് ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തത്. ഐഎസ്ആര്‍ഒയുടെ മാര്‍ക്കറ്റിങ് വിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പ്പറേഷനും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുണ്ടായിരുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രം കരാറില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യുന്നത്.
ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കാനിരിക്കുന്ന ജി സാറ്റ്-6, 6 എ സാറ്റലൈറ്റുകളിലെ എസ് ബാന്‍ഡ് സ്‌പെക്ട്രം 12 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനായിരുന്നു കരാര്‍. ഇവയുപയോഗിച്ച് രാജ്യത്തെ മൊബൈലുകളില്‍ മള്‍ട്ടിമീഡിയ സേവനം ലഭ്യമാക്കാനായിരുന്നു പദ്ധതി.
ഇടപാട് നടക്കുന്ന സമയത്ത് മാധവന്‍നായരായിരുന്നു ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍. കരാര്‍ വിവാദമായതിനെ തുടര്‍ന്ന് 2011  ഫെബ്രുവരി 17ന് കരാര്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.
സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൂല്യമേറിയ എസ് ബാന്റ് സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാന്‍ ദേവാസ് കരാര്‍ നേടി. എന്നാല്‍, സ്‌പെക്ട്രം വിതരണം ചെയ്യുമ്പോള്‍ പാലിക്കേണ്ട ലേലം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു കരാര്‍. ഇടപാടില്‍ രണ്ടുലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി സി.എ.ജി കണ്ടെത്തിയിരുന്നു.

ഏതെങ്കിലും സര്‍ക്കാര്‍പദവി സ്വീകരിക്കുന്നതില്‍നിന്ന്   ആരോപണവിധേയനായ മാധവന്‍ നായര്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it