ആന്‍ട്രിക്‌സ്-ദേവാസ് ഇടപാട്: ജി മാധവന്‍ നായരെ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: വിവാദമായ ആന്‍ട്രിക്‌സ്—-ദേവാസ് കരാറുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ സിബിഐ ചോദ്യംചെയ്തു. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയുമായി 2005ല്‍ ഒപ്പിട്ട കരാറില്‍ അഴിമതി നടന്നുവെന്നാണാരോപണം.
578 കോടി രൂപ ദേവാസിന് ലാഭമുണ്ടാക്കിക്കൊടുത്തുവെന്നാണ് കേസ്. ഐഎസ്ആര്‍ഒയുടെ ജിസാറ്റ്-6, ജിസാറ്റ്-6എ എന്നീ ഉപഗ്രഹങ്ങളിലെ സൗകര്യങ്ങള്‍ നല്‍കാനായിരുന്നു ഇരു സ്ഥാപനങ്ങളും കരാറിലെത്തിയിരുന്നത്. ഐഎസ്ആര്‍ഒയുടെ ഉടമസ്ഥതയിലുള്ള 150 മെഗാ ഹെര്‍ട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രത്തില്‍ 70 മെഗാഹെര്‍ട്‌സും ദേവാസിന് നല്‍കാനുള്ള കരാര്‍ മന്ത്രിസഭ അറിയാതെയായിരുന്നു ഒപ്പിട്ടത്. ഈ സമയം ആന്‍ട്രിക്‌സിന്റെ ഭരണാനുമതി അധ്യക്ഷനായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it