Flash News

അമരാവതിക്ക് മോഡി തറക്കല്ലിട്ടു

അമരാവതിക്ക് മോഡി തറക്കല്ലിട്ടു
X
andhra-amaravati



ന്യൂഡല്‍ഹി : ആന്ധ്രപ്രദേശിന്റെ  പുതിയ തലസ്ഥാനമായ അമരാവതിയുടെ ശിലാസ്ഥാപന കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. കൃഷ്ണാ നദിയുടെ തീരത്ത് ഉദാനന്ദരായുണിപാലത്താണ് ചടങ്ങ് നടന്നത്.  ആന്ധ്രയിലെ വിവിധ ജില്ലകളില്‍ നിന്ന്്് കൊണ്ടുവന്ന വെള്ളവും മണ്ണും കൊണ്ടാണ് ഉദ്ഘാടനകര്‍മ്മം നടന്നത്.
നാലുലക്ഷം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 14 രാജ്യങ്ങളിലെ അംബാസഡറുമാരും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.  സിംഗപ്പൂര്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് പുതിയ നഗരത്തിന്റെ നിര്‍മ്മാണം. ചടങ്ങിന് ശേഷം  മോഡി തിരുപ്പതി വിമാനത്താവളത്തിലെ ഗരുഡാ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സിംഗപ്പൂര്‍ സര്‍ക്കാരിന്റെ സഹായത്തോടെ 217 ചതുരശ്ര കിലോമീറ്ററില്‍ ലോകനിലവാരത്തിലാണ് ആന്ധ്രയുടെ പുതിയ തലസ്ഥാനം നിര്‍മ്മിക്കുന്നത്. അമരാവതിയോട് ചേര്‍ന്ന് 2,00,000 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ കാര്‍ഷിക മേഖലയും ഒരുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it