ആന്ധ്രയില്‍ രണ്ടു വനപാലകരെ കൊലപ്പെടുത്തി
BY Sumeera SMR10 April 2016 3:13 AM GMT
Sumeera SMR10 April 2016 3:13 AM GMT
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ നല്ലമല വനമേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു വനപാലകരെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ദാദ്ലി ലാസര്‍(45), ഗാര്‍ഡ് ശെയ്ഖ് ബജി സാഹിദ്(40) എന്നിവരാണു മരിച്ചത്. കൊള്ളക്കാര്‍ മരം മുറിച്ചുകടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നെഹ്റുനഗര്‍ തന്‍ഡ ഭാഗത്തെത്തിയ ഇരുവരും, സംഭവം പ്രാദേശിക ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ലാസറെ കൊല്ലപ്പെട്ട നിലയിലും സാഹിദിനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു സാഹിദിന്റെ മരണം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT