ആന്ധ്രയില്‍ നാല് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 11 പേര്‍ മരിച്ചു

വിജയവാഡ: ആന്ധ്രപ്രദേശില്‍ രണ്ടു റോഡപകടങ്ങളില്‍ നാലു മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 11 പേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്കേറ്റു. വിജയവാഡയിലെ സൂര്യപാലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്മാനിയ മെഡിക്കല്‍ കോളജിലെ നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചത്. മദ്യപിച്ചിരുന്നുവെന്നു കരുതുന്ന ബസ്സിന്റെ ഡ്രൈവറും മരിച്ചിട്ടുണ്ട്. പൂര്‍വ ഗോദാവരി ജില്ലയിലെ അമലപുരത്തുനിന്നു കായികമല്‍സരത്തില്‍ പങ്കെടുത്ത് ഹൈദരാബാദിലേക്കു മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. തിരുപ്പതിക്കടുത്ത് ചന്ദ്രഗിരി കോട്ടയിലുണ്ടായ മറ്റൊരപകടത്തില്‍ ബംഗളൂരു സ്വദേശികളായ ഏഴുപേരാണ് മരിച്ചത്.
Next Story

RELATED STORIES

Share it