ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് വാഹന പര്യടനം
BY Sumeera SMR27 Oct 2015 4:37 AM GMT
Sumeera SMR27 Oct 2015 4:37 AM GMT
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലെ 12 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഡിഎഫ് വാഹന പര്യടനം തുടങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മാര്‍ക്സിസ്റ്റ് ഭീഷണിയെ അവഗണിച്ച് മല്സരരംഗത്തുള്ളവര്ക്ക് കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ധാര്‍മിക പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ അവസരമൊരുക്കിയാല്‍ ഭൂരിപക്ഷം വാര്‍ഡുകളിലും സിപിഎമ്മിന് ജയിക്കാന്‍ കഴിയില്ല. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലും പുറത്തും പ്രത്യേക നിരീക്ഷകരെ നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാവണം. ബൂത്തിലേക്ക് വരുന്ന വോട്ടര്‍മാര്‍ക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ആര് ആന്തൂരാന്‍, ടി പത്മനാഭന്, ആദംകുട്ടി, പണ്ടാരം ഗണേശന് സംസാരിച്ചു.
20 വര്‍ഷം മുമ്പ് സിപിഎം ആക്രമണത്തില്‍ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ദാസന് കൊല്ലപ്പെട്ട വാര്‍ഷികദിനത്തില്‍ തന്നെയാണ് പ്രചാരണം തുടങ്ങിയത്.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT