palakkad local

ആനക്കര മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശം; അരലക്ഷം രൂപയുടെ നഷ്ടം

ആനക്കര: കുമരനല്ലൂരില്‍ കറ്റിലും മഴയിലും വ്യാപക നാശം. കഴിഞ്ഞ ദിവസം രാത്രി മഴയ്ക്ക് മുന്നോടിയായെത്തിയ എത്തിയ കാറ്റാണ് കുമരനല്ലൂരിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടം വിതച്ചത്. നിരവധി കര്‍ഷകരുടെ വാഴകളും കവുങ്ങുകളും ഒടിഞ്ഞുവീണു. മരങ്ങളും മറ്റും വൈദ്യുതികമ്പിയില്‍ വീണ് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. വെള്ളാളൂരില്‍ വീട്ടിലകത്ത് അലി അക്ബറിന്റെ വീടിന് മുകൡലേക്ക് പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു.
അരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചെര്‍പ്പുളശ്ശേരി: കനത്ത വേനല്‍മഴയിലും കാറ്റിലും കരുമാനാംകുറുശ്ശിയില്‍ രണ്ടായിരത്തിലേറെ വാഴകള്‍ നിലംപൊത്തി. കുലയ്ക്കാറായ നേന്ത്രവാഴകളാണ് നശിച്ചത്. കരുമാനാംകുറുശ്ശി കിഴക്കേകര വലിയപറമ്പില്‍ വേണു, ആശാന്‍പറ്റത്തൊടി ദേവി, പുത്തന്‍വീട്ടില്‍ മോഹനന്‍ എന്നിവരുടെ അഞ്ഞൂറും അറനൂറും വാഴകള്‍ കാറ്റില്‍ നിലംപൊത്തി, നിരവധി പേരുടെ 20ഉം 30ഉം വാഴകളും നശിച്ചു.
വാഴകള്‍ നശിച്ച കര്‍ഷകര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി.നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതി പ്രദേശത്ത് ഒരാഴ്ചയായി ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് നെല്ലിയാമ്പതി പ്രദേശത്ത് ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സൗകര്യം തടസ്സപ്പെട്ടത്. എന്നാല്‍ ഏഴ് ദിവസം കഴിഞ്ഞിട്ടും ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞാഴ്ച ഉണ്ടായ ഇടിയെ തുടര്‍ന്ന് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ടെലിഫോണ്‍, മോഡം, ഇന്‍വെര്‍ട്ടര്‍, ഫോട്ടോകോപ്പി മെഷീന്‍ എന്നിവക്ക് ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചു. കൂടാതെ സിന്‍ഡിക്കേറ്റ് ബാങ്കിലെ മോഡം തകരാറായത് കൊണ്ട് മൂന്ന് ദിവസം ബാങ്ക് ഇടപാടുകള്‍ നടത്തുവാന്‍ പറ്റാത്ത അവസ്ഥയാണുണ്ടായത്.
മലയോര മേഖലയായ നെല്ലിയാമ്പതി ബി എസ് എന്‍ എല്ലിന്റെ ഇന്റര്‍നെറ്റ് സേവനം മാത്രമാണ് നിലവിലുള്ളത്. നിലവില്‍ നെല്ലിയാമ്പതിയില്‍ വേറെ നെറ്റ് വര്‍ക്ക് സംവിധാനമില്ലാത്ത സാഹചര്യം കണക്കിലെടുത്ത് അടിയിന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കയാണ്.
Next Story

RELATED STORIES

Share it