Flash News

ആധാര്‍ ബില്ല് ലോക്‌സഭ പാസാക്കി

ആധാര്‍ ബില്ല് ലോക്‌സഭ പാസാക്കി
X
aadhaar

ന്യൂഡല്‍ഹി : സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡികളും ഉപഭോക്താവിന് നേരിട്ടെത്തിക്കാന്‍ ആധാര്‍ കാര്‍ഡിന്റെ ഉപയോഗം വ്യാപകമാക്കുന്ന സംവിധാനത്തിന് വഴിയൊരുക്കി ആധാര്‍ ബില്ല് ലോക്‌സഭ പാസാക്കി.പ്രതിപക്ഷാംഗങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണ് ബില്ല് പാസാക്കിയത്. സൂക്ഷ്മ വിലയിരുത്തലിനായി ബില്‍ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരിട്ട് എത്തിച്ചു കൊടുക്കാനാണ് ആധാര്‍ ഉപയോഗപ്പെടുത്തുകയെന്നും  കാര്‍ഡിലൂടെ ശേഖരിക്കുന്ന പൗരന്‍മാരുടെ വിവരങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യില്ലെന്നും ബില്ലവതരിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആധാര്‍ ബില്ല് ധനബില്ലായി അവതരിപ്പിച്ചത് സര്‍ക്കാരിന് മൈല്‍ക്കൈയില്ലാത്ത രാജ്യസഭയില്‍ ഉയര്‍ന്നേക്കാവുന്ന എതിര്‍പ്പ് ഭയന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെആരോപിച്ചു. രാജ്യസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും ധനബില്ലുകള്‍ നിയമമാക്കാന്‍ സര്‍ക്കാരിന് സാധിക്കും.
Next Story

RELATED STORIES

Share it