ആധാര്‍ ബില്ല് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സബ്‌സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ ആധാര്‍ നിയമപരമാക്കുന്ന ബില്ല് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യസഭയുടെ അനുമതി ആവശ്യമില്ലാത്ത സാമ്പത്തിക വിഭാഗത്തില്‍പെടുത്തിയാണ് ബില്ല് അവതരിപ്പിച്ചത്.
ബില്ല് ഇപ്രകാരം അവതരിപ്പിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എന്നാല്‍, കോണ്‍ഗ്രസ് ഭരണകാലത്ത് ബാലനീതി, ജോലി സ്ഥലത്ത് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ ബില്ലുകള്‍ ഈ വിഭാഗത്തില്‍പെടുത്തിയാണ് അവതരിപ്പിച്ചതെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ബില്ല് ആധാറിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തുമെന്നും പൗരത്വം തെളിയിക്കാന്‍ ആധാര്‍ ഉപയോഗപ്പെടുത്തുകയില്ലെന്നും മന്ത്രി പറഞ്ഞു.
ഭരണം കാര്യക്ഷമവും സുതാര്യവുമാക്കാനും ആനുകൂല്യങ്ങളും സബ്‌സിഡികളും അര്‍ഹരായവര്‍ക്കു മാത്രം വിതരണം ചെയ്യാനും ബില്ലിലെ വ്യവസ്ഥകള്‍ സഹായിക്കുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നത് തടയുന്നതിലൂടെ സര്‍ക്കാരിന് 20,000 കോടി രൂപ ശേഖരിക്കാന്‍ കഴിയുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it