Flash News

ആധാര്‍: അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

ആധാര്‍: അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം
X
aadhaar

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പ്ലാസ്റ്റിക് രൂപത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്നതിന് ചില ഏജന്‍സികള്‍ നിയമവിധേയമല്ലാതെ 50 രൂപ മുതല്‍ 200 രൂപ വരെ കാര്‍ഡ് ഒന്നിന് പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ).
സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ് എന്നൊന്ന് ഇല്ലെന്ന് യു.ഐ.ഡി.എ.ഐ. ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് ഭൂഷണ്‍ പാണ്‌ഡെ വ്യക്തമാക്കി. ആധാര്‍ കാര്‍ഡോ, സാധാരണ കടലാസ്സില്‍  പ്രിന്റ് ചെയ്ത ആധാര്‍ കാര്‍ഡോ എല്ലാത്തരം ആവശ്യങ്ങള്‍ക്കും സാധുവാണ്. ഒരാളുടെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അത് ലാമിനേറ്റ് ചെയ്യുകയോ, പ്ലാസ്റ്റിക്ക് കാര്‍ഡ് ആക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.
ആധാര്‍ കാര്‍ഡ് കളഞ്ഞു പോയാല്‍  https://eaadhaar.uidai.gov.in/ എന്ന വിലാസത്തില്‍ നിന്ന് സൗജന്യമായി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഇത് പ്ലാസ്റ്റിക്ക് രൂപത്തില്‍ ആക്കുകയോ ലാമിനേറ്റ് ചെയ്യുകയോ വേണ്ട. ഇനി ആര്‍ക്കെങ്കിലും ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ അംഗീകൃത പൊതു സേവന കേന്ദ്രങ്ങളില്‍ നിന്ന് 30 രൂപയ്ക്ക് അവ ചെയ്യാന്‍ സാധിക്കും. തങ്ങളുടെ സ്വകാര്യത സംരംക്ഷിക്കുന്നതിനായി ആധാര്‍ നമ്പരോ, വ്യക്തിഗത വിവരങ്ങളോ അനധികൃത ഏജന്‍സികള്‍ക്ക് നല്‍കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം.
ഇ- കോമേഴ്‌സ് കമ്പനികളായ ഇ-ബേ, ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയോടും ഇത്തരത്തില്‍ തങ്ങളുടെ വ്യാപാരികള്‍ ജനങ്ങളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് വിപരീതമായി ചെയ്യുന്നവര്‍ ക്രിമിനല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. [related]
Next Story

RELATED STORIES

Share it