Pathanamthitta local

ആദ്യ വോട്ടെടുപ്പിന്റെ കഥ പറയാന്‍ സാറാമ്മ സ്‌കൂളിലെത്തി

പത്തനംതിട്ട: ആദ്യ വോട്ടെടുപ്പിന്റെയും കോന്നി ചൈനാമുക്കിന്റെ സ്ഥലനാമത്തിന്റെ കഥയും കഥ പറയാന്‍ 92 കാരിയായ പൂര്‍വ വിദ്യാര്‍ഥിനി സ്‌കൂളിലെത്തി.കുളത്തുങ്കല്‍ കുളത്തുംകരോട്ട് വീട്ടില്‍ സാറാമ്മ കോശിയാണ് പേരൂര്‍കുളം ഗവ. എല്‍പി സ്‌കൂളിലെത്തിയത്. വയോജനങ്ങളുമായി ഒരുദിവസം എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഇവര്‍ സ്‌കൂളില്‍ വന്ന് കുട്ടികളുമായി സംസാരിച്ചത്. ആദ്യകാലത്ത് കരം രസീതിന്റെ അടിസ്ഥാനത്തിലായിരുന്നു വോട്ടവകാശം കുതിരവണ്ടിയിലും കാളവണ്ടിയിലുമായിരുന്നു വോട്ടിങ് സാധനങ്ങള്‍ എത്തിച്ചിരുന്നത്. പേരൂര്‍കുളം എല്‍പി സ്‌കൂളിലായിരുന്നു ഇവരുടെ കന്നിവോട്ട്. ഗുരു നിത്യചൈതന്യയതിയുടെ സഹപാഠിയാണിവര്‍.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു കോന്നിയിലെത്തിയ വിവരവും ഇവര്‍ കുട്ടികളോട് പങ്കിട്ടു. നെഹ്‌റു കടന്നുവന്ന കോന്നിക്ക് സമീപമുള്ള ഒരു കവലയില്‍ ചുവപ്പുകൊടികള്‍ മാത്രം കണ്ട നെഹ്‌റു ഇത് ചൈനയാേണായെന്നാണ് ചോദിച്ചത്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം ചൈനാമുക്ക് എന്നാണ് അറിയപ്പെടുന്നത്. സ്‌കൂളിലെത്തിയ സാറാമ്മയെ പ്രഥമാധ്യാപകന്‍ മോഹനചന്ദ്രന്‍, ഗീത, ഷീജ, ദര്‍ശന, ഷാജി, വര്‍ഗീസ് മാത്യു, ബിന്ദു ചേര്‍ന്ന് സ്വീകരിച്ചു.
Next Story

RELATED STORIES

Share it