ആദ്യ ഒറ്റത്തിരഞ്ഞെടുപ്പ് 1951-52കളില്‍

നിലവില്‍ സംസ്ഥാനങ്ങളില്‍ പോലും പ്രായോഗികത മുന്‍നിര്‍ത്തി ഘട്ടംഘട്ടമായാണു തിരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലുള്ള കേന്ദ്രസേനയെയും ഉദ്യോഗസ്ഥരെയും ഇവിടങ്ങളില്‍ മാറ്റിമാറ്റി വിന്യസിക്കുകയാണു പതിവ്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്രപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നിലവിലുള്ള 1077 കമ്പനി കേന്ദ്രസേനയ്ക്കു പുറമെ 1,349 കമ്പനി കേന്ദ്രസേനയെക്കൂടി അധികം വിന്യസിക്കേണ്ടിവന്നു. 1951-52കളിലാണു രാജ്യത്ത് ആദ്യമായി ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചു നടന്നത്. ഇതിന്റെ തുടര്‍ച്ചയായി 1957, 1962, 1967 വര്‍ഷങ്ങളിലും സമാനമായി തിരഞ്ഞെടുപ്പു നടന്നു.
എന്നാല്‍ 1968, 1969 വര്‍ഷങ്ങളില്‍ കാലാവധി തികയ്ക്കുംമുമ്പ് ചില സംസ്ഥാന സര്‍ക്കാരുകള്‍ വീണപ്പോള്‍ ഈ ഘടന തെറ്റി. 1970ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ വന്ന സര്‍ക്കാരും നിന്നില്ല. 1971ല്‍ വീണ്ടും തിരഞ്ഞെടുപ്പു നടന്നു.
Next Story

RELATED STORIES

Share it