Districts

ആദ്യ അങ്കത്തില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റായ അനുഭവങ്ങളുമായി അബൂബക്കര്‍ ഹാജി

അബ്ദുര്‍ റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്: ആദ്യ അങ്കത്തി ല്‍ തന്നെ എതിരില്ലാതെ വിജയംനേടി പഞ്ചായത്ത് പ്രസിഡ ന്റായ അനുഭവങ്ങളുമായി എന്‍ ഐ അബൂബക്കര്‍ ഹാജി എന്ന ശുക്‌രിയ അബൂബക്കര്‍ ഹാജി. ചെങ്കള പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ നിന്നാണ് ഇദ്ദേഹം 1988ല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ- യൂനിയന്‍ ലീഗുകാര്‍ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന കാലമായിരുന്നു അന്ന്. കാസര്‍കോട് നഗരത്തിലെ വ്യാപാരിയായ നായന്‍മാര്‍മൂലയിലെ എന്‍ ഐ അബൂബക്കര്‍ ഹാജിയെയാണു ലീഗ് അന്ന് നാലാംവാര്‍ഡില്‍ സ്ഥാനാ ര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇദ്ദേഹത്തിനെതിരേ മല്‍സരിക്കാന്‍ മറ്റു പാര്‍ട്ടിക്കാര്‍ തയ്യാറായില്ല. ഇതോടെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

പിന്നീട് ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 95 വരെയായിരുന്നു പ്രസിഡന്റായിരുന്നത്. പഞ്ചായത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ തനിക്കു ചെയ്യാനായെന്നും രാഷ്ട്രീയപരമായി ആരോടും വിരോധമില്ലാതിരുന്നതിനാലാണു തനിക്ക് എതിരാളികളില്ലാതിരുന്നതെന്നും അബൂബക്കര്‍ ഹാജി പറയുന്നു. അഖിലേന്ത്യാ ലീഗിന് സാമാന്യം ശക്തിയുണ്ടായിരുന്ന ഒരു മേഖലകൂടിയായിരുന്നു നായന്‍മാര്‍മൂല.

ഇപ്പോള്‍ ചെങ്കള പഞ്ചായത്തിലെ 19ാം വാര്‍ഡ് ലീഗ് വൈസ് പ്രസിഡന്റാണ്. 34 വര്‍ഷം നായന്‍മാര്‍മൂല ടൗണ്‍ മുബാറക് മസ്ജിദിന് കീഴിലുള്ള മിലാദ് കമ്മിറ്റി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റുകൂടിയാണ്. പ്രവാചകന്റെ ജന്‍മമാസമായ റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12വരെ വൈകീട്ട് ഏഴു മുതല്‍ മിലാദ് കമ്മിറ്റി എല്ലാവര്‍ഷവും മുടങ്ങാതെ മതപ്രഭാഷണ പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇതിനു മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഇദ്ദേഹമാണ്. മിലാദുന്നബി അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കാസര്‍കോട് ടൗണിലെ ശുക്‌രിയ ട്രേഡേഴ്‌സ് ഉടമയാണ്.
Next Story

RELATED STORIES

Share it