ആദ്യറൗണ്ട് അനായാസം കടന്ന് സാനിയ-ഹിംഗിസ് സൂപ്പര്‍ ജോടി

മെല്‍ബണ്‍: ലോക ഒന്നാംനമ്പര്‍ ഡബിള്‍സ് ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ആസ്‌ത്രേലിയന്‍ ഓപണില്‍ ജയത്തോടെ തുടങ്ങി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- റുമാനിയയുടെ ഫ്‌ളോറിന്‍ മെ ര്‍ജിയ ജോടിയും രണ്ടാംറൗണ്ടില്‍ കടന്നിട്ടുണ്ട്.
ഈ വര്‍ഷം കളിച്ച രണ്ടു ടൂര്‍ണമെന്റുകളിലും കിരീടമണിഞ്ഞ സാനിയ-ഹിംഗിസ് സഖ്യം അനായാസ വിജയമാണ് ആദ്യറൗണ്ടില്‍ നേടിയത്. കൊളംബിയയുടെ മരിയാന ഡോക്യു മരിനോ-ബ്രസീലിന്റെ ടെലിയാന പെരേര സഖ്യത്തെയാണ് ഇന്തോ-സ്വിസ് ജോടി നേരിട്ടുള്ള സെറ്റുകള്‍ക്കു കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 6-2, 6-3. വിവിധ ടൂര്‍ണമെന്റുകളിലായി സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ 31ാം ജയമാണിത്.
ഉക്രെയ്ന്‍ ജോടിയും സഹോദരിമാരുമായ നാദിയ കിചെനോക്- ല്യുദ്മില കിചെനോക് സഖ്യമാണ് രണ്ടാംറൗണ്ടില്‍ സാനിയ-ഹിംഗിസ് ജോടിയുടെ എതിരാളി.
അതേസമയം, പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-മെര്‍ജിയ സഖ്യം ആസ്‌ത്രേലിയയുടെ ഒമര്‍ ജസീക്ക -നിക്ക് കിര്‍ഗിയോസ് ജോടിയെയാണ് ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-3.
Next Story

RELATED STORIES

Share it