Flash News

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 76.86%; കൂടുതല്‍ എറണാകുളത്ത്; കുറവ് മലപ്പുറം

കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് 76.86 ശതമാനമാണ് .മലപ്പുറത്ത് 250 ഓളം കേന്ദ്രങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല.തൃശ്ശൂരിലും ആലപ്പുഴയിലും വോട്ടെടുപ്പ് തടസ്സപ്പെട്ടു. മലപ്പുറത്തെ 105 ബൂത്തുകളില്‍ റീപോളിങ് നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. നാളെയാണ് റീപോളിങ്.

1,39,97,529 വോട്ടര്‍മാരാണ് ഏഴുജില്ലകളിലായുള്ളത്. ചിലയിടങ്ങളില്‍ മഴ പോളിങിനെ കാര്യമായി തടസ്സപ്പെടുത്തുന്നുണ്ട്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. കാര്യപ്പെട്ട അക്രമസംഭവങ്ങള്‍ .റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിവിധ ജില്ലകളിലെ പോളിങ്.
മലപ്പുറം .71%
പാലക്കാട് .82.34 %
തൃശ്ശൂര്‍ .70.2%
എറണാകുളം .84%
ആലപ്പുഴ .77.5%
കോട്ടയം.79%
പത്തനംതിട്ട 74%
Next Story

RELATED STORIES

Share it