Flash News

ചിത്രം തെളിഞ്ഞു, ഇടതു മുന്നേറ്റം

തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിലയിരുത്തല്‍ എന്ന് കണക്കാക്കിയ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഫലം ഏകദേശം പുറത്ത് വന്നപ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് മുന്നേറ്റം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പേറഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. മറ്റ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് നഗരസഭകളില്‍ എല്‍.ഡി.എഫ് മുന്നേറ്റമാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും യു ഡി എഫും സമനിലയിലാണ്. ഇവിടെ യു.ഡി.എഫ് സ്വതന്ത്രന്‍ നിര്‍ണ്ണായകമാവും.  തിരുവനന്തപുരത്ത് തൂക്കുസഭയ്ക്കാണ് സാധ്യത. ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. കോട്ടയത്ത് ആറ് നഗരസഭകളില്‍ അഞ്ചിലും ബി.ജെ.പി അക്കൗണ്ട് തുറന്നു.
Next Story

RELATED STORIES

Share it