kasaragod local

ആദ്യം സ്ഥാനാര്‍ഥി; പിന്നീട് ഘടകകക്ഷിക്ക് വിട്ടുനല്‍കി

കാസര്‍കോട്: 1982ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ലീഗ് നിയോഗിച്ചത് ചെര്‍ക്കളം അബ്ദുല്ലയെ.
എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പോകുന്ന വഴി തലശ്ശേരിയില്‍ എത്തിയപ്പോള്‍ സീറ്റ് ഘടക കക്ഷിക്ക് നല്‍കിയതായി അറിയിപ്പ്.
ഇതോടെ ചെര്‍ക്കളവും അനുയായികളും തിരിച്ചു വന്നു. 1980ല്‍ ലീഗിന്റെ പരമ്പരാഗമല്ലാത്ത മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സരിച്ച് 146 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചെര്‍ക്കളത്തിന് പെരിങ്ങളത്ത് സീറ്റ് നല്‍കിയത്. അന്ന് മഞ്ചേശ്വരത്ത് ചെര്‍ക്കളത്തിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് റിബല്‍ ഐ രാമറൈ മല്‍സരിച്ച് 10,000 വോട്ടുകള്‍ നേടിയതാണ്.
ചുണ്ടിനുംകപ്പിനുമിടയില്‍ എംഎല്‍എ സ്ഥാനം നഷ്ടമായ ചെര്‍ക്കളത്തിന് സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് പെരിങ്ങളം നല്‍കിയത്.
എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് ഘടക കക്ഷിക്ക് വിട്ട് നല്‍കിയതോടെ ഇദ്ദേഹത്തിന് തലശ്ശേരിയില്‍ നിന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാവാതെ തിരിച്ചു വരേണ്ടിവന്നു.
Next Story

RELATED STORIES

Share it